30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഭൂമി ഇടപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല, തനിക്കാണ് നഷ്ടം, നിയമപരമായി മുന്നോട്ടു പോകും’: ഡിജിപി ഷെയ്ഖ് ദർവേസ്
Uncategorized

ഭൂമി ഇടപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല, തനിക്കാണ് നഷ്ടം, നിയമപരമായി മുന്നോട്ടു പോകും’: ഡിജിപി ഷെയ്ഖ് ദർവേസ്


തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. മൂന്നു മാസം കഴിഞ്ഞട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറയുന്നു.

ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയാണ് വാങ്ങാൻ ശ്രമിച്ചതെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ഉമർ ശരീഫ് പറഞ്ഞു. ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നൽകിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ ആധാരം കാണണമെന്ന് താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉമർ ശരീഫ് പറയുന്നു.

Related posts

ഭൂമി സൂര്യന് ഏറ്റവുമടുത്ത്, ഇന്ന് പെരിഹീലിയന്‍ ദിനം

Aswathi Kottiyoor

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

യോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തെ അവ​ഗണിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പാലക്കാട് സക്കാത്ത് നഗർ നിവാസികൾ

Aswathi Kottiyoor
WordPress Image Lightbox