26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു
Uncategorized

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു


തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയാറാകണം. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ തത്കാലം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാരുമാണ്. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

സ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.

Related posts

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ; നടപടികൾ വിലയിരുത്തി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

Aswathi Kottiyoor

കണ്ണൂർ അർബൻ നിധി കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ ; രണ്ട് ഡയറക്ടര്‍മാര്‍ അറസ്‌റ്റിൽ

Aswathi Kottiyoor

തെങ്ങിൽ നിന്ന് വീണ് വയ്യാതായി, ഈർക്കിൽ ചൂലിൽ പ്രരാബ്ധങ്ങൾ തൂത്തെറിഞ്ഞ് വിജയനും രമണിയും

Aswathi Kottiyoor
WordPress Image Lightbox