26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും
Uncategorized

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും

തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. എന്നാൽ വടക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത. ശേഷം അടുത്ത ആഴ്ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.

അതേസമയം ഇന്ന് കേരളത്തിലെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്

Related posts

കള്ളക്കേസിൽ കുടുക്കിയതിന്റെ കാരണം അറിയണം’; ഷീല വ്യാജലഹരി കേസിൽ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വർഷം

Aswathi Kottiyoor

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; കൂടെ കൂടി വെള്ളിയുടെ വിലയും

Aswathi Kottiyoor

തലസ്ഥാനം യുദ്ധക്കളം; കോൺ​ഗ്രസ് നേതാക്കൾ സ്ഥലത്തെത്തി, പിന്നോട്ടില്ലെന്ന് കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox