24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈൽ ആക്രമണം; പ്രതിയെ രക്ഷപ്പെടുത്തി അജ്ഞാതസംഘം
Uncategorized

പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈൽ ആക്രമണം; പ്രതിയെ രക്ഷപ്പെടുത്തി അജ്ഞാതസംഘം

ബെംഗളൂരു: കർണാടകയിൽ പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈൽ ആക്രമണം. അജ്ഞാതസംഘം വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി കൊണ്ടുപോയി. ഗഡഗ് ജില്ലയിലെ ബെട്ടഗേരിയിൽ ഇന്നലെ അ‌ർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാല് പൊലീസുകാരെ സാരമായ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനിരയായത് കൊപ്പാൾ ജില്ലയിലെ ഗംഗാവതി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. മോഷണക്കേസിലെ പ്രതിയെ കൊണ്ട് വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ബെട്ടഗേരിയിൽ ഒരു റെയിൽവേ പാലത്തിന് സമീപത്ത് വണ്ടി ഒരു സംഘം അക്രമികൾ തടഞ്ഞു. വണ്ടിയിലെ പൊലീസുകാരെ മർദ്ദിക്കുകയും കാറിന്‍റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. എന്നിട്ട് പ്രതിയെ രക്ഷപ്പെടുത്തി കടന്നുകളഞ്ഞു.

ഗംഗാവതി പൊലീസ് എത്തിയത് സ്വകാര്യ വാഹനത്തിലാണ്. ലോക്കൽ പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തൃശ്ശൂർ പൂരത്തിലെ പൊലീസ് അനാവശ്യ ഇടപെടൽ; ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Aswathi Kottiyoor

കൊച്ചിയിൽ ബസിനുള്ളിൽ കണ്ടക്ടറുടെ അരുംകൊലക്ക് പിന്നിൽ സ്നേഹിതയെ കളിയാക്കിയതിലുള്ള വൈരാ​ഗ്യം

Aswathi Kottiyoor

ചീറിപ്പാഞ്ഞെത്തി കാർ പെട്ടന്ന് വെട്ടിച്ചു, തിരുവല്ലം പാലത്തിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി

Aswathi Kottiyoor
WordPress Image Lightbox