23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരുവന്നൂര്‍:സിപിഎമ്മിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതം, രാഷ്ട്രീയമായും നിയമപരമായും നേരിടും: എംവി ഗോവിന്ദന്‍
Uncategorized

കരുവന്നൂര്‍:സിപിഎമ്മിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതം, രാഷ്ട്രീയമായും നിയമപരമായും നേരിടും: എംവി ഗോവിന്ദന്‍

ദില്ലി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാർ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്.ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ളം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ്‍ ചെയ്യുക. ഇത് പുതിയ സംഭവമല്ല.അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്‍റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് കണ്ടുകെട്ടി. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നു.ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ അധികവും. സിപിഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാ‍ർടി കമ്മിറ്റിഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു. സിപിഎമ്മിന്‍റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇ‍ഡിയുടെ നടപടി.

കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്. കരുവന്നൂർ ബാങ്കിൽ പാർടിക്ക് രഹസ്യഅക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു

Related posts

മരിച്ചയാളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി; ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതി

Aswathi Kottiyoor

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ പരിശോധന; ഗണേഷ് കുമാറിൻ്റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി

Aswathi Kottiyoor

വീണ വിജയന്റെ കമ്പനി പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് പണംപറ്റി- എൻ.കെ.പ്രേമചന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox