24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘മേയറുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചു’; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
Uncategorized

‘മേയറുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചു’; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം. മേയറുടെ പെരുമാറ്റമാണ് വിമര്‍ശിക്കപ്പെട്ടത്. മേയറുടെ പെരുമാറ്റം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ട് കുറച്ചെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിന് നഗരസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്‍ശനം ഉയര്‍ന്നു.

തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി.

സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അക്കൗണ്ട് തുറന്നതടക്കം ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാനത്ത് 11 നിയമസഭ മണ്ഡലത്തില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. തൃശ്ശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലങ്ങളിലെ പ്രകടനമായിരുന്നു ബിജെപിയുടെ കരുത്ത് കൂട്ടിയത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ജില്ല കമ്മിറ്റികളില്‍ നിന്ന് ഉയരുന്നത്.

Related posts

മനോബാലയെ അവസാനമായി കാണാനെത്തി വിജയ്

Aswathi Kottiyoor

നാളെ മുതൽ അവധിയാഘോഷം; 6 അവധിയെടുത്താൽ തുടർച്ചയായി കിട്ടുക 15 അവധിദിനങ്ങൾ

Aswathi Kottiyoor

കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox