24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ബൈജുവിനെ കാണാനാനില്ല, തരാനുള്ളത് 13 കോടി, ജൂലൈ 3 ‘ബൈജൂഡ് ഡേ’; വീണ്ടും തിരിച്ചടി, പരാതിയുമായി ഓപ്പോ
Uncategorized

ബൈജുവിനെ കാണാനാനില്ല, തരാനുള്ളത് 13 കോടി, ജൂലൈ 3 ‘ബൈജൂഡ് ഡേ’; വീണ്ടും തിരിച്ചടി, പരാതിയുമായി ഓപ്പോ


ബെംഗളൂരു: ബൈജൂസിനെതിരെ ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈൽ കമ്പനി ഒപ്പോ. ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ആരോപിച്ചു. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ ‘ഒളിവിൽ’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു. കേസ് എൻസിഎൽടി ജൂലൈ 3-ലേക്ക് മാറ്റി. ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു. ഈ ദിവസം എൻസിഎൽടിക്ക് മുന്നിൽ മാത്രം 10 ഹർജികൾ ആണ് പരിഗണനയ്ക്ക് വരുന്നത്.

ജൂൺ 2-ന് ബൈജൂസിന്റെ കേസിൽ വിധി പറയാൻ കർണാടക ഹൈക്കോടതി അറിയിച്ചു. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിൽ ആണ് വിധി പറയുക. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹർജി നൽകിയവരിൽ ഉണ്ടെന്നും സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.

Related posts

ജ‍ഡ്ജിമാർ മാറി; 21 വർഷത്തിനു ശേഷം വിധി

Aswathi Kottiyoor

‘സെക്സ് ദൈവ സമ്മതത്തോടെ’; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച താന്ത്രിക്ക് യോഗാ ഗുരു ആറ് വർഷത്തിന് ശേഷം അറസ്റ്റില്‍

Aswathi Kottiyoor

മകളോടൊപ്പം നീന്തുന്നതിനിടെ സ്രാവ് കടിച്ചു കീറി, 26കാരിക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടപ്പെടുത്തി മകളെ രക്ഷിച്ചു

Aswathi Kottiyoor
WordPress Image Lightbox