• Home
  • Uncategorized
  • അരിച്ചാക്കുകൾ കൊണ്ട് ട്രെൻഡി വസ്ത്രങ്ങൾ; പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വ്യത്യസ്തമായ ഫാഷൻ ഷോ
Uncategorized

അരിച്ചാക്കുകൾ കൊണ്ട് ട്രെൻഡി വസ്ത്രങ്ങൾ; പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വ്യത്യസ്തമായ ഫാഷൻ ഷോ

തൃശ്ശൂർ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഒരു ഫാഷന്‍ ഷോ. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജായിരുന്നു സംഘാടകര്‍. ചണച്ചാക്കുകളില്‍ തീര്‍ത്ത വസ്ത്രങ്ങളായിരുന്നു ഈ ഫാഷൻ ഷോയുടെ ഹൈലൈറ്റ്സ്. അരിച്ചാക്കുകള്‍കൊണ്ട് ട്രെൻഡി വസ്ത്രങ്ങളണിഞ്ഞൊരു റാമ്പ് വാക്ക്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംങ്ങ് വിഭാഗം വിദ്യാര്‍ത്ഥികളാണ് വേറിട്ട ഈ ആശയത്തിന് പിന്നില്‍ പ്രവർത്തിച്ചത്. ജൂട്ട്,കയര്‍,കോട്ടന്‍ എന്നീ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു ഫാഷന്‍ ഷോയ്ക്ക് പൂര്‍ണമായും ഉപയോഗിച്ചത്. മണിപ്പൂരില്‍ നിന്നുള്ള മേഴ്‌സിയും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ജെന്നിഫറും മോഡലുകളായി റാമ്പിലെത്തി. കോളേജിലെ പരിസ്ഥിതി കാര്‍ണിവെലിനോട് അനുബന്ധിച്ചാണ് കയര്‍ തീമില്‍ നാരിഴ എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.

Related posts

എംഡിഎംഎയുമായി യുവാവ് പിടിയില്‍.

Aswathi Kottiyoor

സെമിത്തേരിയിലെ കൂടുകളിൽ പൂച്ചകള്‍, ആട്ടിറച്ചിക്ക് പകരം നൽകിയത് പൂച്ചയിറച്ചി, പിടിയിലായത് വന്‍ ഇറച്ചി മാഫിയ

Aswathi Kottiyoor

ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മണിക്കൂറുകൾക്ക് ശേഷം 14 പേരെ രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox