23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വരുന്നു 100 കൂൺ ഗ്രാമങ്ങൾ: സംസ്ഥാന തല ഉദ്ഘാടനം 28ന്
Uncategorized

വരുന്നു 100 കൂൺ ഗ്രാമങ്ങൾ: സംസ്ഥാന തല ഉദ്ഘാടനം 28ന്


കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷി പ്രാത്സാഹിപ്പിക്കുന്നതിയി ഉൽപ്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 28നു വൈകിട്ട് മൂന്നിന് കൊല്ലം ഏരൂരിലെ ഓയിൽ പാം ഇൻഡ്യാ ലിമിറ്റ്ഡ്, പാം വ്യൂ കൺവെൻഷൻ സെന്ററിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കൂൺ കൃഷിയിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനത്തെ മികച്ച കർഷകരെ  മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി ചടങ്ങിൽ ആദരിക്കും.
കാർഷികമേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്കായി സമഗ്രമായ  പരിശീലന പരിപാടികളും  നടപ്പിലാക്കും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച്  കാർഷിക സെമിനാറുകളും, കാർഷിക പ്രദർശന വിപണന മേളയും സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
പി.എൻ.എക്സ്.

Related posts

അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും

തലക്കാണി ഗവ.യു.പി സ്കൂളിലെ പ്രീ സ്കൂൾ പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Aswathi Kottiyoor

രാജ്യാന്തര അവയവക്കടത്ത്: കേസിലെ പ്രധാനിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്

Aswathi Kottiyoor
WordPress Image Lightbox