24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരളത്തിൽ മൂന്ന് വർഷത്തിനിടെ എംഎസ്എംഇ മേഖലയിൽ 2,57,839 സംരംഭങ്ങൾ; ചരിത്ര മുന്നേറ്റമെന്ന് മന്ത്രി
Uncategorized

കേരളത്തിൽ മൂന്ന് വർഷത്തിനിടെ എംഎസ്എംഇ മേഖലയിൽ 2,57,839 സംരംഭങ്ങൾ; ചരിത്ര മുന്നേറ്റമെന്ന് മന്ത്രി


തിരുവനന്തപുരം: ജൂൺ 27 അന്താരാഷ്ട്ര എം എസ് എം ഇ ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ 2,57,839 സംരംഭങ്ങളാണ് എം എസ് എം ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) മേഖലയിൽ ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഒരു ലക്ഷത്തിലധികം എം എസ് എം ഇകൾ കേരളത്തിൽ ആരംഭിച്ചുവെന്നത് ചരിത്ര മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിവർഷം 10,000 എം എസ് എം ഇകൾ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

80,000 വനിതകൾക്ക് എം എസ് എം ഇ സംരംഭക ലോകത്തേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 16,922 കോടി രൂപയുടെ നിക്ഷേപമാണ് എം എസ് എം ഇ സംരംഭങ്ങളിലൂടെ എത്തിച്ചേർന്നത്. എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ നിന്നുള്ള പദ്ധതിയായിരുന്നു എന്നതും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത എം എസ് എം ഇ ദിനത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി എം എസ് എം ഇ സംരംഭങ്ങളുടെ സ്കെയിൽ അപ്പ് മുന്നേറ്റങ്ങൾ പങ്കുവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി രാജീവ് പറഞ്ഞു.

Related posts

പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; മൃതദേഹത്തിന്റെ കൈയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റിയ നിലയിൽ –

Aswathi Kottiyoor

വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും താലൂക്ക് അടിസ്ഥാനത്തിൽ ഇന്ന് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടര്‍

Aswathi Kottiyoor
WordPress Image Lightbox