26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പെരുമ്പാവൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുറുപ്പംപടി പൊലീസ് അന്വേഷണം തുടങ്ങി
Uncategorized

പെരുമ്പാവൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുറുപ്പംപടി പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. 29 വയസായിരുന്നു പ്രായം. ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Related posts

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.*

സ്കൂളിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് കുട്ടി മനസ്സ് തുറന്നതോടെ, പുറത്തുവന്നത് 3 വർഷത്തെ ലൈംഗിക പീഡനം

Aswathi Kottiyoor

അസാധാരണ നീക്കവുമായി കേരളം; രാഷ്‌ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്‍റെ ഹര്‍ജി

Aswathi Kottiyoor
WordPress Image Lightbox