22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സ്ഫോടക വസ്തു‌ക്കൾ കണ്ടെത്തിയ സംഭവം; ഐ.ഇ.ഡി ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം
Uncategorized

സ്ഫോടക വസ്തു‌ക്കൾ കണ്ടെത്തിയ സംഭവം; ഐ.ഇ.ഡി ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം


തലപ്പുഴ: മക്കിമല കൊടക്കാട് വനമേഖലയിൽ കണ്ടെത്തിയ സ്ഫോടക വസ്‌തുക്കൾ ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്സ്‌‌പ്ലോസീവ് ഡിവൈസ്) ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. സ്ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റണേറ്ററും ഫ്യൂസ് വയറുകളും മറ്റുമാണ് കണ്ടെത്തിയതെന്നും, വൈദ്യുതി കടത്തിവിട്ടാൽ സ്ഫോടനം നടക്കുന്നതാണിതെന്നും മാനന്തവാടി ഡിവൈഎസ്‌പി ബിജുലാൽ വ്യക്തമാക്കി. കണ്ടെടുത്ത സ്ഫോടക വസ്‌തുക്കളുടെ സാമ്പിൾ ഫോറൻസിക് പരിശോധനക്ക് അയച്ചതായും, സംഭവത്തിൽ യുഎപിഎ ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചയോടെ തലപ്പുഴ മക്കിമലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്താണ് ബോംബ് കണ്ടെത്തിയത്. അതു കൊണ്ട് തന്നെ മാവോയിസ്റ്റ് സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സ്ഥലത്ത് കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്. സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ് പി തപോഷ് ബസുമതാരിയുൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് താൽക്കാലിക വാച്ചർമാരായ ബാലചന്ദ്രനും, ചന്ദ്രനും വനമേഖലയിൽ നടത്തിവരാറുള്ള സ്ഥിരം പരിശോധനക്കിടെയാണ് കാട്ടാനക്കായി സ്ഥാപിച്ച ഫെന്സിങ്ങിന്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്. ഇലക്ട്രിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ബോംബ് പോലെയുള്ള വസ്തു‌ക്കൾ കണ്ടതെന്ന് ബാലചന്ദ്രൻ പറഞ്ഞു.

ഈ മേഖലയിൽ ദിവസങ്ങൾക്ക് മുൻപ് നൂല് കൊണ്ട് വരിഞ്ഞു കെട്ടിയ നിലയിൽ ആണികളുടെ കൂട്ടം കണ്ടെത്തിയിരുന്നതായി പ്രദേശവാസിയായ വീട്ടമ്മയും പറഞ്ഞു. ഐ ഇ ഡി ബോംബുകളിൽ ആഘാതം കൂട്ടുന്നതിനായി ഇത്തരത്തിൽ ആണികളും, കുപ്പിച്ചില്ലുകളും മറ്റും ഉപയോഗിക്കാറുണ്ട്.

Related posts

50 മിനി വർക്ക്ഷോപ്പ് വാനുകൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി

Aswathi Kottiyoor

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Aswathi Kottiyoor

ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി, തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox