മട്ടന്നൂർ: തൊഴിലുറപ്പ് പദ്ധതിയിൽ മഴക്കാലത്തിനു മുൻപായി ഓവുചാൽ നിർമിച്ചതിലെ അശാസ്ത്രീയത മൂലം ചെളിവെള്ളം ഒഴുകി മണ്ണൂർ സ്കൂൾ റോഡിലെ കാൽനട യാത്ര ദുസ്സഹമായി. മണ്ണൂർ റേഷൻകട ജംക്ഷൻ മുതൽ സ്കൂളിലേക്ക് ഉള്ള റോഡിലാണ് ചെളി ഒഴുകി റോഡ് തകരുന്ന അവസ്ഥ ഉള്ളത്. ഉടൻ വേണ്ട നടപടി എടുത്തില്ല എങ്കിൽ റോഡ് ഗതാഗത – കാൽനടക്ക് യോജിച്ചത് അല്ലാതെ വരും എന്ന് നാട്ടുകാർ പരാതി പറയുന്നു. മണ്ണൂർ – നായിക്കാലി പുഴയിലേക്ക് ഇടിഞ്ഞ റോഡിലൂടെ ഉള്ള ഭീതി നിറഞ്ഞ യാത്രക്ക് പുറമെയാണിത്.
- Home
- Uncategorized
- അശാസ്ത്രീയ ഓവുചാൽ നിർമാണം: മണ്ണൂരിൽ റോഡ് കുളമായി