24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വയറിളക്കവും ഛര്‍ദ്ദിയും, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
Uncategorized

വയറിളക്കവും ഛര്‍ദ്ദിയും, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കോഴിക്കോട്: വയറിളക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥ(14)യാണ് മരിച്ചത്. വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവതീര്‍ത്ഥ.

ഭക്ഷ്യവിഷ ബാധ മൂലമാണ് മരണമെന്നാണ് സംശയം. രണ്ട് ദിവസം മുമ്പ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

Related posts

സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ആവശ്യം: ജെ.ബി. കോശി കമ്മിഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകും

Aswathi Kottiyoor

പൊതുജനരോഗ്യത്തിന് ഭീഷണിയായ പന്നിഫാം അടച്ചുപൂട്ടണം; കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി നാട്ടുകാർ

Aswathi Kottiyoor

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.

Aswathi Kottiyoor
WordPress Image Lightbox