20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുത്: ധനമന്ത്രി
Uncategorized

ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുത്: ധനമന്ത്രി


തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ട്. സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കിക്കാൻ കൂട്ടുനിൽക്കരുത്. ആനുകൂല്യം മുടക്കുന്നവർക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിന്‍റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജീവാനന്ദം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ്. ഈ പദ്ധതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. പെൻഷൻ പറ്റുന്ന ജീവനക്കാർക്ക് പുതിയൊരു പദ്ധതിയുടെ ആവശ്യമെന്തെന്ന് പറയാൻ സർക്കാരിന് ബാധ്യതയുണ്ട്.

Related posts

ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

Aswathi Kottiyoor

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

Aswathi Kottiyoor

‘ബുൾഡോസർ രാജ് വേണ്ട’; പ്രതികളുടെ വീട് പൊളിക്കരുതെന്ന് സുപ്രിംകോടതി

Aswathi Kottiyoor
WordPress Image Lightbox