24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭാഗ്യ ചിഹ്നത്തിൽ തന്നെ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക്; സഭയിൽ വന്യ ജീവി വിഷയം ഉന്നയിക്കുമെന്ന് ഫ്രാൻസിസ് ജോർജ്
Uncategorized

ഭാഗ്യ ചിഹ്നത്തിൽ തന്നെ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക്; സഭയിൽ വന്യ ജീവി വിഷയം ഉന്നയിക്കുമെന്ന് ഫ്രാൻസിസ് ജോർജ്


ദില്ലി: വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കും.

കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും യുഡിഎഫ് ആവർത്തിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഓട്ടോയിലാണ് ഫ്രാൻസിസ് ജോര്‍ജ് പാര്‍ലമെന്‍റിലേക്ക് എത്തിയത്. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്.

അതേസമയം, പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി ഷാഫി പറമ്പിൽ പറഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷം. ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാർലമെന്‍റിന് അകത്തെ ഉത്തരവാദിത്വമാണ്. നിയമസഭയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു.

Related posts

കേരളം ആഡംബര കാറുകളുടെ ഇഷ്ടവിപണി; ഒറ്റവര്‍ഷം നേടിയത് 53 ശതമാനം ഉയര്‍ച്ച.*

Aswathi Kottiyoor

ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവച്ചു

Aswathi Kottiyoor

ബത്തേരി കോടതിയില്‍ പോപ്പർട്ടി റൂമിൽ മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി, അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox