23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കടുത്ത ചൂട്, ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ മരിച്ചു; 83% പേർ അനുമതിയില്ലാത്തവർ
Uncategorized

കടുത്ത ചൂട്, ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ മരിച്ചു; 83% പേർ അനുമതിയില്ലാത്തവർ

മക്ക: കനത്ത ചൂടിൽ സൗദിയില്‍ ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ മരിച്ചെന്ന് റിപ്പോർട്ട്. മരിച്ചവരില്‍ അധികവും ദീര്‍ഘദൂരം നടന്നെത്തിയ അനുമതിയില്ലാത്ത തീര്‍ത്ഥാടകരെന്നും റിപ്പോർട്ടുകൾ പറയുന്നു. 83 ശതമാനം പേരാണ് അനുമതിയില്ലാതെ നടന്നെത്തുന്നതെന്നും സൗദിയിലെ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പത്തിലധികം രാജ്യങ്ങളിൽ നിന്നുളള ഹജ്ജിനെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചത്. മരിച്ചവരില്‍ ഈജിപ്ത്തിൽ നിന്നുള്ള 658 തീര്‍ത്ഥാടകരുണ്ട്. മരിച്ചവരിൽ 630 പേരും രജിസ്റ്റർ ചെയ്യാത്ത തീർഥാടകരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൗദി അറേബ്യയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് മക്കയിലെ താപനില 51.8 ഡിഗ്രി വരെ ഉയർന്നിരുന്നു. റിയാദ് മരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയോ ക്യത്യമായ കണക്ക് നൽക്കുകയോ ചെയ്തിട്ടില്ല. ഈ വർഷത്തെ ഹജ്ജിൻ്റെ നടത്തിപ്പ് വിജയകരമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ ഞായറാഴ്ച പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . കഴിഞ്ഞ വെളളിയാഴ്ച 577 മരണങ്ങൾ സംഭവിച്ചുവെന്ന കണക്ക് സൗദി ഉദ്യോഗസ്ഥർ പുറത്തു വിട്ടിരുന്നു. മരിച്ചവരിൽ പ്രായമായവരും രോഗികളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നത്.

Related posts

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം, വായ്‌പ്പകൾ എഴുതി തള്ളും

Aswathi Kottiyoor

പെൺകുട്ടികളുടെ കാലുകൾ കഴുകി നമസ്കരിച്ചു; മുഖ്യമന്ത്രിയുടെ വീട്ടിൽ ‘കന്യാപൂജ’, പങ്കെടുത്ത് ബിജെപി നേതാക്കൾ

Aswathi Kottiyoor

ആധാർ പുതുക്കിയില്ലെങ്കിൽ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം

Aswathi Kottiyoor
WordPress Image Lightbox