23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
Uncategorized

അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

അടക്കാത്തോട്: 223-24 വർഷത്തെ എസ്എസ്എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു .അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനവും രാജ്യപുരസ്കാർ ജേതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിജയികളെ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് മെമൻ്റോ നൽകി ആദരിച്ചു. 9 എ പ്ലസ് നേടിയ വിജയികളെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ആദരിച്ചു.
100% വിജയികളെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാൽമി , കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു മാനുവൽ, പിടിഎ പ്രസിഡണ്ട് ജിജി മുതുകാട്ടിൽ, എം പി റ്റി എ പ്രസിഡണ്ട് ജസ്റ്റിന വർഗീസ് എന്നിവർ ചേർന്ന് ആദരിച്ചു. .ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഷാജു പി എ , റിജോയ് എം എം ,സോളി ജോസഫ്, ശ്രീലക്ഷ്മി പി എസ് , എന്നിവർ സംസാരിച്ചു.കൂടാതെ SSLC പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മറ്റ് ജനപ്രതിനിധികൾ, PTA, MPTA ഭാരവാഹികൾ, അയൽപക്ക യു പി സ്കൂൾ പ്രധാനാധ്യാപകർ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Related posts

ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് എൽകെജി വിദ്യാർഥിനി മരിച്ചു.

Aswathi Kottiyoor

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

Aswathi Kottiyoor

‘ആശങ്കയില്ല, അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ട്’: രാഹുൽ മാങ്കൂട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox