23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീട്ടിൽ വളർത്തിയ കഴുതയെ കാണാതായിട്ട് 5 വർഷം, ഒടുവിൽ കണ്ടെത്തിയത് കൊടും കാട്ടിലെ മാൻ കൂട്ടത്തിൽ
Uncategorized

വീട്ടിൽ വളർത്തിയ കഴുതയെ കാണാതായിട്ട് 5 വർഷം, ഒടുവിൽ കണ്ടെത്തിയത് കൊടും കാട്ടിലെ മാൻ കൂട്ടത്തിൽ

വളര്‍ത്തു മൃഗങ്ങള്‍ ഉടമകളില്‍ നിന്നും രക്ഷപ്പെടുന്നത് അപൂര്‍വ്വ സംഗതിയല്ല. പൂച്ച, പട്ടി പോലുള്ള മൃഗങ്ങള്‍ ചിലപ്പോള്‍ ദിവസങ്ങള്‍ ഇല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളിലും അപൂര്‍വ്വമായി വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ ഉടമസ്ഥരെ അന്വേഷിച്ച് എത്തുന്നു. എന്നാല്‍, ഒരു കഴുത ഉടമയുടെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍? കാലിഫോർണിയയിലെ ക്ലിയർ ലേക്കിന് സമീപം ആബർണില്‍ താമസിക്കുന്ന ടെറിയും ഡേവ് ഡ്രൂറിയുമാണ് തങ്ങളുടെ അരുമയായി ഒരു കഴുതയെ വളര്‍ത്തിയത്. കഴുതയ്ക്ക് അവര്‍ പേരുമിട്ടു. ഡീസല്‍.

അഞ്ച് വര്‍ഷം മുമ്പ്, അതായത് 2019 ൽ ഒരു ദിവസം മുതല്‍ ഡീസലിനെ കാണാതായി. ഭാര്യയും ഭര്‍ത്താവും തങ്ങളുടം ഇഷ്ടവളര്‍ത്ത് മൃഗത്തെ അന്വേഷിച്ച് നിരന്തരം നടന്നു. പക്ഷേ ഡീസലിനെ കണ്ടെത്താനായില്ല. ഒടുവില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഒരു ഹൈക്കിംഗ് യാത്രയ്ക്കിടെ മാക്സ് ഫെന്നൽ പകര്‍ത്തിയ വീഡിയോയിലൂടെ അവര്‍ തങ്ങളുടെ ഡീസലിനെ കണ്ടെത്തി. മാക്സ് ഫെന്നൽ പകര്‍ത്തിയ വീഡിയോയോയില്‍ നിരവധി എല്‍ക്കുകള്‍ക്കൊപ്പം വളരെ സന്തുഷ്ടനായി ജീവിക്കുന്ന ഡീസലിനെയാണ് കണ്ടത്. മാക്സ് ഫെന്നൽ ചിത്രീകരിച്ച വീഡിയോകളില്‍ എല്‍കുകള്‍ക്ക് ഒത്തനടുവിലായാണ് ഡീസലിനെ കണ്ടെത്തിയത്. മാനുകളുടെ കുടുംബത്തില്‍പ്പെടുന്നതും എന്നാല്‍, സാധാരണ മാനുകളില്‍ നിന്നും വലിയ ശരീരമുള്ളവയുമാണ് എല്‍ക് (Elk) എന്ന മൃഗം.

Related posts

ഗതാഗതക്കുരുക്കിൽ കുടുങ്ങി, നിയന്ത്രിക്കാൻ റോഡിലിറങ്ങി, വാക്കേറ്റം; ബസ് കണ്ടക്ടറെ ലോറിയിടിച്ചു, ദാരുണാന്ത്യം

Aswathi Kottiyoor

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

Aswathi Kottiyoor

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
WordPress Image Lightbox