23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പത്രപ്രവർത്തക സാലി മാത്യു വിട പറഞ്ഞു; മൃതദേഹം മെഡിക്കൽ കോളജിന്
Uncategorized

പത്രപ്രവർത്തക സാലി മാത്യു വിട പറഞ്ഞു; മൃതദേഹം മെഡിക്കൽ കോളജിന്

കേരളം സ്വദേശമാക്കിയ, കേരളത്തെ ഏറെ സ്നേഹിച്ച,അമേരിക്കക്കാരിയും പത്രപ്രവർത്തകയുമായ സാലി മാത്യു (91)അന്തരിച്ചു. കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമ്മിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവ് പ്രശസ്ത പത്രപ്രവർത്തകൻ തുമ്പമൺ തയ്യിൽ ടി.ജെ.മാത്യുവിനൊപ്പം കഴിയുകയായിരുന്നു. അവരുടെ ആഗ്രഹപ്രകാരം മൃതദേഹം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും.

അമേരിക്കയിലെ കാലിഫോർണിയയിൽ പത്രപ്രവർത്തകയായിരുന്ന സാലി അവിടെയാണ് ടി.ജെ മാത്യുവിനെ കണ്ടുമുട്ടുന്നത്. പ്രശസ്ത പത്രപ്രവർത്തകൻ ടി.ജെ. എസ്.ജോർജിന്റെ സഹോദരനാണ് ടി.ജെ. മാത്യു. വർഷങ്ങൾക്ക് മുൻപ് കടലിനോട് ചേർന്ന് പിതാവ് വാങ്ങിയിരുന്ന ഭൂമിയാണ് നാല് പതിറ്റാണ്ട് മുമ്പ് മാത്യുവും സാലിയും തങ്ങളുടെ സ്വപ്നഭവനം പണിതത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇരുവരും കടലോരത്ത് സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യമായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു. മലമുകളിൽ സീഡ് സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്,കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവ സ്ഥാപിച്ചു. പാചകലയിൽ മിടുക്കിയായ സാലി കേരളീയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിലും മികവ് തെളിയിച്ചു.8 മക്കളുടെ അമ്മയാണ് .കോവളത്തെ തയ്യിൽ വസതി എത്രയോ കാലമായി നഗരത്തിലെ സുഹൃത്തുക്കളുടെ സംഗമ സ്ഥലവും ആയിരുന്നു. സാലിയമ്മ ഞങ്ങളുടെ നല്ല ബന്ധുവും ആതിഥേയയും ‘മക്കൾഎട്ടുപേരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥർ. 91 വയസ് മരിക്കാൻ മതിയായ പ്രായമാണ്. എന്നാലും ആ സ്നേഹം, സൗമനസ്യം വല്ലാതെ മിസ് ചെയ്യും.

Related posts

17 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

Aswathi Kottiyoor

പാർലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാൻ എ, ‘സ്വയം തീ കൊളുത്താൻ’, നടപ്പിലാക്കിയത് പ്ലാൻ ബി

Aswathi Kottiyoor

പ്രദേശത്തെക്കുറിച്ച് പഠിച്ചശേഷം കടകളിൽ മോഷണം, പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox