24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
Uncategorized

ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

ഇരിട്ടി: ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. ഇരിട്ടി പഴയ പോസ്റ്റ്‌ ഓഫീസിനു സമീപത്തുള്ള സാദി ലേഡീസ് ഷോപ്പിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് പുലർച്ചെ 3 മണിയോടെ ഇതുവഴി വാഹനത്തിൽ പോകുന്ന യാത്രക്കാരാണ് പെരുമ്പാമ്പ് സ്ഥാപനത്തിനുള്ളിൽ കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാർക് പ്രവർത്തകനും വനം വകുപ്പ് താത്കാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം ഇരിട്ടി ക്രിസ്ത്യൻ പള്ളിക്കു സമീപത്തുള്ള വിവാ ജ്വല്ലറിയിൽ നിന്നും പെരുമ്പാമ്പ് കുഞ്ഞിനെ പിടികൂടിയിരുന്നു. രണ്ടാഴ്ച മുൻപ് ഇരിട്ടിയിലെ തന്നെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ നിന്ന് മൂർഖൻ പാമ്പിനെയും പിടികൂടിയിരുന്നു.

Related posts

ആലിംഗനം ഒഴിവാക്കിയത് കാളയെ ആലിംഗനം ചെയ്യാനാണോ?; കേന്ദ്രത്തിനെതിരെ പരിഹാസവുമായി ജയരാജന്‍

Aswathi Kottiyoor

പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Aswathi Kottiyoor

മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor
WordPress Image Lightbox