26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ജില്ലാ അണ്ടർ 19 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച
Uncategorized

ജില്ലാ അണ്ടർ 19 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച


കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിന്റെ സഹകരണത്തോടെ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ 19 ചെസ് (ഓപ്പൺ ആന്റ് ഗേൾസ്) സെലകഷൻ ചാമ്പ്യൻഷിപ്പ് ജൂൺ 23 ഞായറാഴ്ച നടക്കും.

രാവിലെ 9 ന് കോളേജ് ഓഫ് എഞ്ചിനീയറിങ് തലശ്ശേരി(എരഞ്ഞോളി) യിൽ വെച്ചാണ് നടക്കുക.2005 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കണ്ണൂർ ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം.മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി,രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ നാല് സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. വിശദവിവരങ്ങൾക്ക് ഫോൺ: 9846879986, 9447804811, 9388775570

Related posts

കാമുകനൊത്ത് കുഞ്ഞിനെ കൊന്നെന്ന് അമ്മയുടെ മൊഴി; തിരൂരിൽ അമ്മയും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

റേഷൻ കട പ്രവർത്തി സമയം

Aswathi Kottiyoor

വീടുകയറി ആക്രമിച്ച് കഞ്ചാവ് മാഫിയ, പൊലീസ് തെരയുന്നതിനിടെ വീണ്ടുമെത്തി വാഹനങ്ങൾ കത്തിച്ചു; 3 യുവാക്കൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox