26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി
Uncategorized

സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി

പേരാവൂർ: തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിലെ വായന വാരാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി. പരിപാടി പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ബിജു ആർ.സി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ റെജീന സിറാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാബു കെ വി, പി.ടി.എ പ്രസിഡൻ്റ് വിനോദ് നടുവത്താനിയിൽ, പ്രധാനാധ്യാപകൻ സോജൻ വർഗീസ്, ജിജോ ജോസഫ്, അനൂപ് സ്കറിയ എന്നിവർ സംസാരിച്ചു.

പേരാവൂർ ടൗണിൽ കുട്ടികൾ തീർത്ത പുസ്തക ചങ്ങല ഏറെ കൗതുകത്തോടെ പൊതുജനങ്ങൾ വീക്ഷിച്ചു. വായനയുടെ പ്രസക്തി വിളിച്ചോതുന്ന പ്രവർത്തനമായിരുന്നു കുട്ടികളുടെ ചങ്ങലത്തുമ്പികൾ.

Related posts

പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്‌

Aswathi Kottiyoor

വർക്കലയിൽ 5 വയസുകാരി ട്രെയിനിനടിയിലേക്ക് വീണു, ദൈവദൂതനപ്പോലെ അസി. ലോക്കോ പൈലറ്റ്, കുഞ്ഞിന് പുതുജീവൻ

Aswathi Kottiyoor

ഹാൾ ടിക്കറ്റ് മറന്നു, വഴിയരികിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദിയ, ദൈവദൂതനപ്പോലെ പൊലീസ് ഡ്രൈവർ; ഈ കരുതലിന് സല്യൂട്ട്

Aswathi Kottiyoor
WordPress Image Lightbox