24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍
Uncategorized

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍


എറണാകുളം:കേരള ഹൈകോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും. ഇ പോസ്റ്റ് വഴി അയക്കുന്ന നോട്ടീസ് കക്ഷികൾക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താനുമാവും. തിരുവനന്തപുരം ജില്ലയിലെ കക്ഷികൾക്കാണ് ആദ്യ ഘട്ടമായി ഈ സംവിധാനത്തിലൂടെ നോട്ടീസ് അയച്ചു തുടങ്ങുക. തുടർന്ന് ഫലപ്രദമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

Related posts

വർക്കലയിൽ നായകളെ ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ട നിലയിൽ, വാരിയെടുത്ത് ചികിത്സ നൽകി രക്ഷിച്ച് റഷ്യക്കാരി പോളിന

Aswathi Kottiyoor

കേരളം ലക്ഷ്യമിട്ട് മോദി; പാലക്കാടിന്റെ ചൂടിനെ അപ്രസക്തമാക്കി റോഡ് ഷോ

Aswathi Kottiyoor

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് വേണ്ടത്’: ജോയ് മാത്യു

Aswathi Kottiyoor
WordPress Image Lightbox