23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ’വായനാവസന്തത്തിന്’ തുടക്കം കുറിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ’വായനാവസന്തത്തിന്’ തുടക്കം കുറിച്ചു

കേളകം: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വായന മാസാചരണ പരിപാടി ‘വായനാവസന്തത്തിന്’ തുടക്കം കുറിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി.ജിതിൻ ദേവസ്യ, പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും പി എൻ പണിക്കരോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വായന മാസാചരണത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങളും വ്യത്യസ്ത വായന പരിപോഷണ പരിപാടികളും നടത്തും.

Related posts

കൊടും ചൂട് മാത്രമല്ല, മറ്റൊരു വില്ലൻ കൂടെ; ഒമ്പത് ജില്ലകളിൽ പ്രത്യേക നിർദേശം, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

Aswathi Kottiyoor

കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി

Aswathi Kottiyoor

ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയിൽ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന് കോട്ടയത്തെത്തും

Aswathi Kottiyoor
WordPress Image Lightbox