23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടിച്ചുകേറി’ അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയുടെ മൂല്യം 3 ലക്ഷം കോടി
Uncategorized

അടിച്ചുകേറി’ അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയുടെ മൂല്യം 3 ലക്ഷം കോടി


വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സേവനദാതാക്കാളായി അദാനി പോര്‍ട്സ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോര്‍ട്സിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 3 ലക്ഷം കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ബീജിംഗ്-ഷാങ്ഹായ് ഹൈ സ്പീഡ് റെയിൽവേ കമ്പനിയുടെ വിപണി മൂല്യം 2.90 ലക്ഷം കോടി രൂപ മാത്രമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം കനത്ത ഇടിവ് നേരിട്ട അദാനി പോര്‍ട്സിന്റെ ഓഹരി വില തിരിച്ചെത്തിയതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഈ വർഷം കമ്പനിയുടെ ഓഹരി വില 41 ശതമാനമാണ് ഉയർന്നത്.

മികച്ച പ്രകടനമാണ് 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി കാഴ്ചവച്ചത്. 2,040 കോടി രൂപയാണ് കമ്പനിയുടെ ഈ കാലയളവിലെ ലാഭം. മുൻവർഷം ഇത് 1,158 കോടി രൂപയായിരുന്നു. 76.2 ശതമാനമാണ് ലാഭത്തിലെ വർധന. അദാനി പോർട്ട്സിന്റെ വാർഷിക വരുമാനം 28% വർധിച്ച് 26,711 കോടി രൂപയുമായി. അദാനി പോർട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ആകെ തുറമുഖങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 1.03 ബില്യൺ ഡോളർ മുടക്കി വാങ്ങിയ വടക്കൻ ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനിയുടെ ഉടമസ്ഥതയിലുണ്ട് . ഏറ്റവുമൊടുവിലായി ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ആണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. 2 കോടി ടൺ ചരക്ക് കൈകാര്യം ശേഷിയുള്ളതാണ് ഈ തുറമുഖം . അടുത്തിടെ അദാനി പോര്‍ട്സ് സെൻസെക്‌സ് സൂചികയിൽ ഇടംപിടിച്ചിരുന്നു. വിപ്രോയുടെ സ്ഥാനത്താണ് അദാനി പോർട്ട്സിനെ 30 കമ്പനികളുള്ള സെൻസെക്‌സിൽ ഉൾപ്പെടുത്തിയത്.

Related posts

മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി

Aswathi Kottiyoor

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു |

Aswathi Kottiyoor

കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; കേരളത്തിന് അഭിമാനവും അംഗീകാരവുമെന്ന് എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox