23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • യുഎംസി പേരാവൂർ യൂണിറ്റ് മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും, അനുമോദന യോഗവും സംഘടിപ്പിച്ചു
Uncategorized

യുഎംസി പേരാവൂർ യൂണിറ്റ് മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും, അനുമോദന യോഗവും സംഘടിപ്പിച്ചു

പേരാവൂർ: യുണൈറ്റെഡ് മർച്ചെന്റ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും സാമൂഹിക ചാരിറ്റി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർക്കുള്ള ആദരവും sslc, പ്ലസ് ടൂ വിജയികൾക്കുള്ള അനുമോദനവും, പുതിയ ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു.umc യൂണിറ്റ് പ്രെസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. എൽ. എ അഡ്വക്കേറ്റ് സണ്ണി ജോസഫ് പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പേരാവൂർ പഞ്ചായത്ത് പ്രെസിഡന്റ് പി പി വേണുഗോപാലൻ ജില്ലാ ഭാരവാഹികളെ ആദരിച്ചു. Mfa ഡയറക്ടർ എം. സി കുട്ടിച്ചൻ, പാലിയേറ്റീവ് നേഴ്സ് ആൻസി വർഗീസ്, bsc ഇലക്ട്രോണിക്സ് റാങ്ക് ഹോൾഡർ നന്ദു കൃഷ്ണ, sslc പ്ലസ് ടൂ വിജയികൾ എന്നിവരെ വാർഡ്‌ മെമ്പർ റെജീന സിറാജ് ആദരിച്ചു. umc ജനറൽ സെക്രട്ടറി വി കെ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ചിറക്കൽ, ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, യൂണിറ്റ് രക്ഷാധികാരി കെ. എം ബഷീർ, umc വർക്കിംഗ്‌ പ്രസിഡന്റുമാരായ വി കെ ബിനേശൻ, ഓ.ജെ ബെന്നി, യൂത്ത് വിംഗ് പ്രെസിഡന്റ് പി. സുജീഷ്, umc വനിതാവിംഗ് പ്രെസിഡന്റ് ദിവ്യ സുരു, umc യൂണിറ്റ് ട്രഷറർ നാസർ ബറാക്ക തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related posts

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Aswathi Kottiyoor

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു; 6 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

Aswathi Kottiyoor
WordPress Image Lightbox