24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുവൈത്തിൽ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം
Uncategorized

കുവൈത്തിൽ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം


കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിൻ്റെ ഞെട്ടൽ വിടും മുൻപ് കുവൈത്തിൽ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് പരുക്കേറ്റു. അവരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടർന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

Related posts

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

Aswathi Kottiyoor

മരുന്നില്ല, ആംബുലൻസും; 2 മക്കളുടെ മൃതദേഹം ചുമന്ന് മാതാപിതാക്കൾ നടന്നത് 15 കിലോമീറ്റർ

Aswathi Kottiyoor
WordPress Image Lightbox