21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താം; അനുമതി നൽകി യുജിസി
Uncategorized

വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താം; അനുമതി നൽകി യുജിസി


ദില്ലി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍റെ അനുമതി. പുതിയ നിർദേശം അനുസരിച്ച് 2024-25 അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം. രണ്ടു തവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി വ്യക്തമാക്കി. നേരത്തെ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടു തവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.

വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനത്തിന് സർവകലാശാലകള്‍ക്ക് അനുമതി നൽകുമെന്ന് യുജിസി മേധാവി ജഗദേഷ് കുമാറാണ് അറിയിച്ചത്. ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്നങ്ങൾ, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ ജൂലൈ – ഓഗസ്റ്റ് സെഷനിൽ പ്രവേശനം നഷ്‌ടമായവർക്ക് ജനുവരി – ഫെബ്രുവരി മാസങ്ങളിലെ പ്രവേശനം പ്രയോജനപ്പെടും. ഒരു വർഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ല. ക്യാമ്പസ് റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കാനും വിദ്യാർത്ഥികള്‍ക്ക് കൂടുതൽ അവസരമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫാക്കൽറ്റി, ലാബുകൾ, ക്ലാസ് മുറികൾ എന്നിവ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും യുജിസി മേധാവി ജഗദേഷ് കുമാർ പറഞ്ഞു.

Related posts

ദുരിതപൂർണമായി ​ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു

Aswathi Kottiyoor

ചേർപ്പുളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതിക്കായി തെരച്ചിലാരംഭിച്ച് പൊലീസ്

Aswathi Kottiyoor

പെരുന്നാൾ നിറവില്‍ സംസ്ഥാനം; ഗൾഫിലും പെരുന്നാൾ ഇന്ന്, ഉത്തരേന്ത്യയിലും ദില്ലിയിലും ചെറിയ പെരുന്നാൾ നാളെ

Aswathi Kottiyoor
WordPress Image Lightbox