22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • പരിസ്ഥിതി വാരാഘോഷം നടത്തി
Uncategorized

പരിസ്ഥിതി വാരാഘോഷം നടത്തി

മാനന്ദേരി: പൗരാണിക ഭാരതീയ പരിസ്ഥിതി സങ്കല്പത്തിലൂന്നി മാനന്ദേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സങ്കേതത്തിൽ പരിസ്ഥിതി വാരാഘോഷവും, ഔഷധ ഫലവൃക്ഷ, ജന്മ നക്ഷത്ര സസ്യങ്ങളുടെ നടീലും നടന്നു. ക്ഷേത്രം മേൽശാന്തി വി.വി സജീവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ കെ.വി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം വൈസ് പ്രസിഡന്റ് എം അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ വിശിഷ്ടാതിഥിയായി.തുടർന്ന് എൻ.ഇ പവിത്രൻ ഗുരുക്കൾ ഔഷധസസ്യം നൽകി. വാർഡ് മെമ്പർ വി. സലിം, കണ്ണവം സബ് ഇൻസ്പെക്ടർ കെ.രാജീവൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ, റിട്ടയേർഡ് ഇൻസ്പെക്ടർ കെ.ബാഹുലേയൻ,വൈസ് പ്രസിഡന്റ് അഡ്വ. കെ വി മുഹ്സിൻ, ബാലൻ വയലേരി എന്നിവർ ആശംസ അറിയിച്ച് സംസാരിക്കുകയും ക്ഷേത്രം വൈസ് പ്രസിഡന്റ് എൻ.ലക്ഷ്മണൻ നന്ദി പറയുകയും ചെയ്തു.

Related posts

ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

Aswathi Kottiyoor

കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു, ആദ്യ ചിത്രം ഇക്കാന്റെ ‘ടർബോ’

Aswathi Kottiyoor

കേളകം സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox