24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി, യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
Uncategorized

കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി, യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു


ജയ്പൂർ: രാജസ്ഥാനിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുണ്ടി ജില്ലയിലെ ദബ്ലാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാനാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് 35കാരനായ രാജേന്ദ്ര ഗുർജറിന്‍റെ മൃതദേഹം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് രാജേന്ദ്ര കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഇയാളുടെ ഭാര്യ മമ്തയെ(32) പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴികളിൽ അസ്വഭാവികത തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിനോട് സമ്മതിച്ചു.

യുവതിയും ഭർത്താവും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. യുവതിയുടെ കാമുകനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് 4000 കോടി രൂപയുടെ വൻകിട പദ്ധതികൾ; കൊച്ചിയിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി

Aswathi Kottiyoor

വോട്ടിങ് മെഷീനുമായി ‘മരവേര്’ പാലത്തിലൂടെ ഒരു യാത്ര; ആ വൈറൽ ചിത്രം പറഞ്ഞത് മേഘാലയയുടെ കഥ

Aswathi Kottiyoor

താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox