• Home
  • Uncategorized
  • റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരം ഏനാത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
Uncategorized

റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരം ഏനാത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം


കൊല്ലം: പത്തനാപുരം ഏനാത്ത് റോഡിലെ ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ പ്രതിഷേധം. മിനി ഹൈവേ പാതയിൽ ജർമൻ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ
ആരോപണം. കരാർ കമ്പനിക്കെതിരെ രംഗത്തെത്തിയ ജനങ്ങൾ ചെളിയിൽ ഉരുണ്ട് പ്രതിഷേധമറിയിക്കുകയായിരുന്നു.

പട്ടാഴി വടക്കേക്കര ബദാം മുക്കിന് സമീപത്തായിരുന്നു പ്രതിഷേധം. പത്തനാപുരത്ത് നിന്നും മഞ്ചള്ളൂർ കുണ്ടയം കടുവാത്തോട് വഴി ഏനാത്ത് എത്തുന്നതാണ് നിർദ്ധിഷ്ട റോഡ്. ഒന്നര വർഷത്തിലധികമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മാണം നടത്തുന്നതും ബസ് സർവ്വീസുകൾ നിർത്തലാക്കിയതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ചളിയിൽ ഉരുണ്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.

Related posts

ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട നെടുമണ്ണൂർ എൽപി സ്കൂൾ നാളെ മുതൽ തുറക്കും

Aswathi Kottiyoor

വായോ നഗരം ചുറ്റി കാണാം, തിരുവനന്തപുരത്ത് സ്റ്റൈലിഷ് ഇലക്ട്രിക് ഡബിള്‍ ഡക്കർ ഓപ്പണ്‍ ബസ് എത്തി

Aswathi Kottiyoor

56 വർഷമായി കൊച്ചിയിൽ താമസം, ‘ചെമ്മീൻ’ നോവൽ ജാപ്പനീസിലേക്ക് വിവർത്തനം; തക്കാക്കോ തോമസ് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox