24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയിട്ടുണ്ട്’; പ്രതികരണവുമായി കെ സുരേന്ദ്രൻ
Uncategorized

എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയിട്ടുണ്ട്’; പ്രതികരണവുമായി കെ സുരേന്ദ്രൻ


ദില്ലി: സുരേഷ് ഗോപിയുടെ വിജയത്തോടൊപ്പം കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനവും വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 20% ത്തോളം വോട്ട് ലഭിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കൊടുത്തിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം. സിപിഎം ഹമാസിന് അനുകൂലമായി സംസാരിക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ഉറപ്പല്ലേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് കൊണ്ടുവരുമോ എന്ന് ചോദ്യത്തോടും കെ സുരേന്ദ്രൻ പ്രതികരിച്ചു. അസംഭവ്യമായി ഒന്നുമില്ല എന്നായിരുന്നു മറുപടി. താൻ രാജ്യസഭാ അംഗമാകുമെന്നത് വസ്തുത വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Related posts

മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്: മറിയക്കുട്ടി

Aswathi Kottiyoor

കളിക്കിടയില്‍ കുട്ടി ടാര്‍ വീപ്പയില്‍ കയറി ഒളിച്ചു; പുറത്തിറങ്ങാനാവാതെ ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor

മലയാളി യുവതിയുടെ ഹർജി; വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അവകാശമില്ല, വ്യക്തമാക്കി സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox