25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
Uncategorized

കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം


കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഉ ഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്നുണ്ടായിരുന്നു. പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

Related posts

‘പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നത്’; ആന്‍റോ ആന്‍റണിക്കെതിരെ അനില്‍ ആന്‍റണി

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം; ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox