22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • വാഹനങ്ങളിലെ രൂപമാറ്റം:വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം
Uncategorized

വാഹനങ്ങളിലെ രൂപമാറ്റം:വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം


എറണാകുളം:വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി.വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം
നല്‍കി.ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം.കേസ് ഈ മാസം 13 ലേക്ക് മാറ്റി.

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.വാഹനത്തിന്‍റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും.നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം.വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related posts

കണ്ണൂരിൽ വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു; മോഷണം വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍

Aswathi Kottiyoor

10 അംഗ സംഘം, ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം, വൻ ബഹളം, മുറി ഒഴിയണമെന്ന് ജീവനക്കാർ, പിന്നാലെ ആക്രമണം

ബ്രൈഡൽ ഫെസ്റ്റുമായി ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

Aswathi Kottiyoor
WordPress Image Lightbox