24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംതിംഗ് ഫിഷി! സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ
Uncategorized

സംതിംഗ് ഫിഷി! സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ


ആലപ്പുഴ: വില്പനക്ക് എത്തിച്ച രാസലഹരിയുമായി തമിഴ്നാട് സേലത്ത് നഴ്സിങ് പഠിക്കുന്ന വിദ്യാർഥി അറസ്റ്റിൽ. സൗത്ത് ആര്യാട് അവലൂക്കുന്ന് തൈലം തറവെളിയിൽ അനന്തകൃഷ്ണനെയാണ് (23) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്. കാളാത്ത് ജംഗ്ഷനുസമീപത്തുനിന്നും പിടികൂടിയ ഇയാളിൽനിന്ന് ആറ് ഗ്രാം എം ഡി എം എ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്ന് വാങ്ങുന്ന എം ഡി എം എ നാട്ടിലെത്തിച്ച് വില്പന നടത്തിവരികയായിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോൾ ആലപ്പുഴ ടൗൺകേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ വലയിലായത്. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് ഡി വൈ എസ് പി പങ്കജാക്ഷൻ, ആലപ്പുഴ ഡി വൈ എസ് പി വിജയൻ, ആലപ്പുഴ നോർത്ത് സി ഐ സുമേഷ് സുധാകരൻ, എസ് ഐ അനിൽ, സാലസ്, മാത്യു, ഡാരിൽ നെൽസൺ എന്നിവർ നേതൃത്വം നൽകി.

Related posts

ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, തിരച്ചിലിൽ അർജുന്റെ ലോറിയിലെ അക്കേഷ്യ തടിക്കഷ്ണം കണ്ടെടുത്തു

Aswathi Kottiyoor

ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കൊട്ടിയൂര്‍: വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ ബന്ധുകൂടിയായ പ്രതി അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox