22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കീശയിലിരുന്ന ഓപ്പൊ സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു; കാസര്‍കോട് യുവാവിന് തുടയിലും കൈക്കും പൊള്ളലേറ്റു
Uncategorized

കീശയിലിരുന്ന ഓപ്പൊ സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു; കാസര്‍കോട് യുവാവിന് തുടയിലും കൈക്കും പൊള്ളലേറ്റു

കാസര്‍കോട്: കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും കൈയ്യിലും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

Related posts

യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

Aswathi Kottiyoor

ലോഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox