22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഇന്ന് ഇതിഹാസത്തിന്റെ വിടവാങ്ങൽ; സുനിൽ ഛേത്രിക്ക് അവസാന മത്സരം
Uncategorized

ഇന്ന് ഇതിഹാസത്തിന്റെ വിടവാങ്ങൽ; സുനിൽ ഛേത്രിക്ക് അവസാന മത്സരം

ഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനം മാറ്റുരയ്ക്കുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും വലിയ ഇതിഹാസം പടിയിറങ്ങുന്നത്.

കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആർത്തുവിളിപ്പിച്ച 19 വര്‍ഷങ്ങള്‍. അവസാന അന്താരാഷ്ട്ര മത്സരത്തിനായി ബൂട്ടണിയുമ്പോള്‍ സുനില്‍ ഛേത്രിയുടെ മനസ്സില്‍ മിന്നിമറിയുന്ന വികാരങ്ങള്‍ എന്താക്കെയായിരിക്കും? ആരാധക കണ്ണുകളെല്ലാം ഇന്നാ ഇതിഹാസതാരത്തിന് ചുറ്റുമാണ്. 2005ൽ പാകിസ്താനെതിരെ ബൂട്ട് കെട്ടിയാണ് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടി. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റില്‍ നാലാമനാണ് ഛേത്രി. ഇപ്പോഴും കളിക്കളത്തിലുള്ളവരിലുടെ പട്ടികയില്‍ മൂന്നാമൻ.

ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിയ്ക്കും തൊട്ടുപിന്നിലാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റന്‍സി ബാന്‍ഡ് അണിഞ്ഞ കളിക്കാരനും ഛേത്രി തന്നെ. മേയ് 16-നാണ് സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Related posts

വീണ്ടും കേരളത്തിൽ ബിജെപിക്ക് അഭിമാന ജയം: ചരിത്രത്തിലാദ്യം, കാലിക്കറ്റ് സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ ജയം

Aswathi Kottiyoor

കിഫ നീണ്ടുനോക്കി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

Aswathi Kottiyoor

നായനാർ ചോദിച്ചു,‘70 കോടി മുടക്കി വലിയ കെട്ടിടം വേണോ?’: രജത ശോഭയിൽ നിയമസഭ

Aswathi Kottiyoor
WordPress Image Lightbox