24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ: യൂ പി സ്കൂളിൽ എക്സൈസ് വകുപ്പിന്റെ മഞ്ചാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് മട്ടന്നൂർ എക്സൈസ് റെയിഞ്ച് പരിസ്ഥിതി ദിനാചരണം നടത്തി
Uncategorized

മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ: യൂ പി സ്കൂളിൽ എക്സൈസ് വകുപ്പിന്റെ മഞ്ചാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് മട്ടന്നൂർ എക്സൈസ് റെയിഞ്ച് പരിസ്ഥിതി ദിനാചരണം നടത്തി

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതിക്ലബ്, മഞ്ചാടി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മട്ടന്നൂർ എക്സൈസിൻ്റെ നേതൃത്വത്തിൽ  വൃക്ഷത്തൈകൾ നട്ടു. മട്ടന്നൂർ എം എൽ എ ശ്രീമതി ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപകൻ സി മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദ്‌ ചാവശ്ശേരിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

പരിസ്ഥിതി ക്ലബ്ബിന്റെ ഫലവൃക്ഷതൈകൾ നടീൽ എംഎൽഎ ഷൈലജ ടീച്ചറും, മഞ്ചാടിക്ലബിന്റെ തൈ നടീൽ മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലും നിർവ്വഹിച്ചു. പ്രിവെൻറ്റീവ് ഓഫിസർ (ഗ്രേഡ് ) സജേഷ് പികെ പരിസ്ഥിതി സന്ദേശം നൽകി,ബോധവൽക്കരണ ക്ലാസ് എടുത്തു.  പിടി എ പ്രസിഡന്റ് ശ്രീ രതീഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീഷ്മ പി വി, സജിത് കുമാർ, സജനീഷ്, ശ്രീജിത്ത്‌ കുമാർ എന്നിവർ പ്രസംഗിച്ചു.  എക്സൈസ് പ്രിവൻ്റീവ് ഓഫീസർ യേശുദാസൻ പി,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സാജൻ കെകെ, എക്സൈസ് ഡ്രൈവർ ജോർജ്ജ് കെ ടി എന്നിവർ പരിപാടിയുടെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു.620 വിദ്യാർത്ഥികൾ പങ്കെടുത്തു.

Related posts

എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുൾപ്പെടെ 9 ഇടത്ത് എൻഐഎ റെയ്ഡ്.

Aswathi Kottiyoor

ഒട്ടും സ്മാർട്ടല്ലാത്ത ‘സിറ്റി’ നിർമ്മാണം, റോഡുകൾ കൂട്ടത്തോടെ വെട്ടിപ്പൊളിച്ചതോടെ ഗതാഗത കുരുക്കിൽ നഗരം

Aswathi Kottiyoor

ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്, ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox