24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ സുധാകരന് ലീഡ് ;സംസ്ഥാനത്ത് യു.ഡി.എഫ് മുന്നിൽ
Uncategorized

കണ്ണൂരിൽ സുധാകരന് ലീഡ് ;സംസ്ഥാനത്ത് യു.ഡി.എഫ് മുന്നിൽ


കണ്ണൂർ : കണ്ണൂരിൽ എം.വി. ജയരാജനെതിരെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ ലീഡ് ചെയ്യുന്നു. സുധാകരന്റെ ഭൂരിപക്ഷം 30000 കടന്നു. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരൻ ലീഡ് ചെയ്യുന്നുണ്ട്. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബി.ജെ.പി സ്ഥാനാർഥി രഘുനാഥ് യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല.സുധാകരനെ സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള ആശ്വാസ വിജയമായിരിക്കും ഇത്.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു

Aswathi Kottiyoor

അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല’; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ശിശുക്ഷേമ സമിതി

Aswathi Kottiyoor

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സെക്രട്ടേറിയറ്റിന് മുന്നിലിന്ന് സമരത്തുടക്കം……

Aswathi Kottiyoor
WordPress Image Lightbox