24.2 C
Iritty, IN
October 4, 2024
Uncategorized

എം. ജി. എം പ്രവേശനോത്സവം


കേളകം: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ സാജു വർഗീസ് അധ്യക്ഷനായ ചടങ്ങിൽ സുൽത്താൻബത്തേരി ഭദ്രാസനാദിപൻ H.G. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ കഴിഞ്ഞവർഷം സിബിഎസ്ഇ ബോർഡ് എക്സാം പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. എൽദോ എ.കെ, വാർഡ് മെമ്പർ അഡ്വ. ബിജു പൊരുമത്തറ, പിടിഎ പ്രസിഡൻറ് ശ്രീ. പ്രവീൺ ജോൺ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ടി.വി ജോണി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

ഗവര്‍ണര്‍ ഉദ്ഘാടകനായ സനാതന ധർമ സെമിനാറില്‍ നിന്ന് വിട്ടുനിന്നു; വി.സിക്കെതിരെ നടപടിക്കൊരുങ്ങി രാജ്ഭവന്‍

Aswathi Kottiyoor

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Aswathi Kottiyoor

കേളകം സ്വദേശി വീടിന്റെ ചോർച്ച മാറ്റാൻ ഷീറ്റിട്ടിപ്പോൾ ‘പണി’ കിട്ടിയത് ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox