24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മരണാനന്തര അവയവ ദാനത്തില്‍ ഇടിവ്; തഴച്ചുവളർന്ന് മാഫിയാ സംഘങ്ങൾ
Uncategorized

മരണാനന്തര അവയവ ദാനത്തില്‍ ഇടിവ്; തഴച്ചുവളർന്ന് മാഫിയാ സംഘങ്ങൾ

കൊച്ചി: മരണാനന്തര അവയവ ദാനത്തിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് അവയവങ്ങൾക്ക് വിലയിടുന്ന മാഫിയ സംഘങ്ങളെ വളർത്തിയത്. വിദേശ രാജ്യങ്ങളിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചവരിൽ അവയവദാനം 90 ശതമാനത്തിൽ അധികമെങ്കിൽ രാജ്യത്തും സംസ്ഥാനത്തും ഇത് പേരിന് മാത്രമാണ്. സംസ്ഥാനത്ത് അവയവം സ്വീകരിക്കാനായി കാത്തിരിക്കുന്ന ആയിരത്തോളം ജീവിതങ്ങളെയാണ് മാഫിയ സംഘങ്ങൾ ലക്ഷങ്ങൾ വിലപേശി കെണിയിൽ പെടുത്തുന്നത്.

ഗുരുതര രോഗാവസ്ഥയിൽ നിന്ന് കരകയറാൻ അവയവമാറ്റം വഴിതുറക്കുമ്പോൾ ദാതാവിനെ കിട്ടാത്തതാണ് പ്രതിസന്ധി. ഉറ്റവരുടെ അവയവം ചേരില്ലെങ്കിൽ മാഫിയ സംഘം അവരെ നോട്ടമിടും. ഭീമമായ തുകയ്ക്ക് അവയവം എത്തിച്ച് പരിശോധന കമ്മിറ്റികളെ മറികടന്ന് ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങൾ. സമൂഹത്തിന് മരണാനന്തര അവയവ ദാനത്തിലുള്ള വിമുഖതയാണ് ഇവരെ സഹായിക്കുന്നത്.

സംസ്ഥാനത്ത് അവയവ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കൂട്ടായ്മയാണ് ലിവർ ഫൗണ്ടേഷൻ കേരള. ജീവിതകാലം മുഴുവൻ വിലപിടിപ്പുള്ള മരുന്നും തുടർചികിത്സയും വേണ്ടവർക്ക് പരസ്പരമുള്ള കൈത്താങ്ങാണ് സംഘടനയുടെ ലക്ഷ്യം. ഇത്തരം രോഗികൾക്ക് ഇൻഷുറൻസ് കിട്ടാനുൾപ്പടെ വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതിന് പുറമെ അവയവ മാഫിയ സംഘങ്ങൾ വരുത്തുന്ന വിവാദങ്ങൾ ശസ്ത്രക്രിയകളെ ബാധിക്കുമോ എന്നാണ് ആശങ്ക.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിൽ കുറ്റമറ്റ രീതിയിൽ നടപടി ക്രമങ്ങൾ പാലിക്കണം. മരണാന്തര അവയവ ദാനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ വേണം. രോഗികളെ വിവാദങ്ങൾ ബാധിക്കാതെ ഇരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമാകണമെന്നാണ് ആവശ്യം.

Related posts

രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം നിലനിർത്താൻ രാജ്യ നിവാസികൾ ഒന്നിക്കുക. രാമചന്ദ്രൻ കടന്നപള്ളി ……………………………………. ഉളിയിൽ : ഇന്ത്യ രാജ്യം ഉയർത്തി പിടിക്കുന്ന ബഹുസ്വരതയുടെ വർണ്ണ വൈവിധ്യങ്ങളെ ഇല്ലാതാക്കി വിദ്യാഭ്യാസ മേഖലയെ ഉൾപ്പെടെ ഫാസിസ്റ്റ് വൽക്കരിക്കുന്ന നടപടികൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ പറഞ്ഞു ഉളിയിൽ മൗണ്ട് ഫ്ലവർ സ്കൂളിൻ്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യത്തിൻ്റെ പ്രൗഢമായ ചരിത്രത്തെ തിരുത്തി എഴുതാനും പാഠപുസ്തകങ്ങളിൽ ചില ഭാഗങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.വിദ്യാഭ്യാസ മേഖലയെ കാ വിവൽക്കരിച്ച് വരും തലമുറകളിൽ ഇതര വിഭാഗങ്ങളോട് അസഹിഷ്ണുത ഉണ്ടാക്കുന്ന നിലപാടാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും, പാഠപുസ്തകങ്ങളിൽ കൃതി മത്വം നടത്തി ചരിത്രത്തെ വികലമാക്കാൻ അനുവദിക്കുക ഇല്ല എന്നും പ്രഖ്യാപിച്ചു സർക്കാറാണ് കേരളത്തിലുള്ളത്. നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം ഉയർത്തി പിടിക്കാൻ വിദ്യാഭ്യാസം വഴി നമുക്ക് സാധിക്കണമെന്നും മന്ത്രി ഉണർത്തി. പരിപാടിയിൽ മുഖ്യാതിഥികളായി സ്ഥലം എം .എൽ .എ അഡ്വ.സണ്ണി ജോസഫും , ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ.കെ.ശ്രീലതയും ,കഥാകൃത്തും ,സിനി ആർട്ടിസ്റ്റുമായ കെ.പി.കെ. വെങ്ങരയും പങ്കെടുത്തു. ട്രസ്റ്റ് ചെയർമാൻ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.പി.സിദ്ദീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സ്കൂൾ പ്രിൻസിപ്പാൾ പി.ശബീർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ കൗൺസിലർ പി.ഫൈസൽ ,ഐ ഡിയൽ സലാല വെൽഫയർ കമ്മിറ്റി രക്ഷാധികാരി പി.കെ.അബ്ദുൽ റസാക് ,ഐഡിയൽ ട്രസ്റ്റ് ട്രഷറർ പി.സി.മുനീർ മാസ്റ്റർ , ഐഡിയൽ അക്കാദമി പ്രിൻസിപ്പാൾ ഡോ.ഉമർ മുഹമ്മദ് ഫവാസ് , പി.ടി.എ.പ്രസിഡണ്ട് കെ.വി.ബഷീർ , കെ.ജി.പി ടി എ പ്രസി … , ഐഡിയൽ ട്രസ്റ്റ് വൈ.ചെയർമാൻ ഡോ.പി.സലീം , ജനറൽ സെക്രട്ടരി കെ.അബ്ദുൽ റഷീദ് , ട്രസ്റ്റ് മെമ്പർമാരായ കെ.എൻ.സുലൈഖ ടീച്ചർ , കെ.സാദിഖ്‌ , കെ.അഷ്റഫ് , സി.എം.ബഷീർ , എ.കെ.റഷീദ് , സി.സി.ഫാത്വിമ ,വി.കെ.കൂട്ടുസാഹിബ് , ഫ്ലൈ ഹിന്ദ് എം.ഡി.മുജീബ് ,ഫോർച്യൂൺ അസോസിയേറ്റ് എംഡി അൻസാരി , വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്മാനേജർ ഏ.കെ.റഫീഖ്‌ , പ്ലാസ്റ്റ അബൂബക്കർ , ഏജെഗോൾഡ് എംഡി ഹാറൂൻ ആലു, പി.എം.ഇഖ്ബാൽ , വി.എം.സാജിദ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് നൽകി വരുന്ന മാഞ്ഞു മാഷ് മെമ്മോറിയൽ അവാർഡ്‌ ഡോ.പി.സലീമിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈമാറി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ടി.പി.സാജിദ ടീച്ചർ സ്വാഗതവും , ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Aswathi Kottiyoor

കുഴല്‍നാടന്‍റെ ചിന്നക്കനാൽ ഭൂമിയിൽ 50 സെന്‍റ് അധികം, മാത്യു ക്രമക്കേട് നടത്തിയെന്ന് തെളിവില്ലെന്നും വിജിലന്‍സ്

Aswathi Kottiyoor

തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ ലൈസന്‍സ് എടുക്കണം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox