22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മകന് വയ്യാതായപ്പോൾ അച്ഛനെന്ന നിലയിൽ വേദനിച്ചു, പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല; ഹോട്ടൽ അടിച്ചുതകർത്ത സിപിഒ
Uncategorized

മകന് വയ്യാതായപ്പോൾ അച്ഛനെന്ന നിലയിൽ വേദനിച്ചു, പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല; ഹോട്ടൽ അടിച്ചുതകർത്ത സിപിഒ


ആലപ്പുഴ: കടയടിച്ചു തകർത്തത് വലിയ മനോവിഷമത്തിലാണെന്ന് ഹോട്ടൽ അടിച്ച് തകർത്ത കേസിലെ പ്രതിയായ സിപിഒ ജോസഫ്. മകന് വയ്യാതായപ്പോൾ ഒരച്ഛനെന്ന നിലയിൽ വേദനിച്ചുവെന്ന് സിപിഒ ജോസഫ് പറഞ്ഞു. കടയിൽ നിന്ന് കുഴിമന്തി കഴിച്ചതോടെയാണ് മകന് വയ്യാതായത്. പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ല. ഈ മനോവിഷമത്തിൽ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും സിപിഒ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെഎഫ് ജോസഫ്.

സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കെഎഫ് ജോസഫ്. പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചിരുന്നു. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നും പൊലീസുകാരൻ മൊഴി നൽകിയിരുന്നു.

ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്

Related posts

ആറളം:ആനപ്രതിരോധ മതിലിന്റെ പ്രവർത്തി ഉദ്ഘാടനം,

Aswathi Kottiyoor

രാജ്യത്തെ നടുക്കിയ തുറമുഖം തീപിടുത്തത്തിന് പിന്നിൽ യൂട്യൂബർമാരോ? സംശയമുണർത്തി പൊലീസ് അന്വേഷണം

Aswathi Kottiyoor

ചൈനീസ് കേബിളിന് പണം കേന്ദ്രപദ്ധതിയിൽനിന്ന്; കെഎസ്ഇബി ‘മെയ്ക് ഇൻ ഇന്ത്യ’ക്കായി നിർബന്ധം പിടിച്ചത് ഇതിനാൽ

Aswathi Kottiyoor
WordPress Image Lightbox