22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തൃശൂരിൽ ശക്തമായ മഴ; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ, വ്യാപക നാശനഷ്ടം
Uncategorized

തൃശൂരിൽ ശക്തമായ മഴ; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ, വ്യാപക നാശനഷ്ടം


തൃശൂർ: തൃശൂരിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. അതേസമയം, ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു.

ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി. കക്കയം 28ാം മൈൽ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നാണ് മണ്ണിടിച്ചിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കോഴിഫാം തകരുകയും അമ്പതോളം കവുങ്ങുകളും നശിച്ചു. വീടുകൾക്ക് നാശമുണ്ടായിട്ടില്ല. ഒരു ഷെഡ് മാത്രമേ ഈ പ്രദേശത്ത് ഉള്ളൂ. നിലവിൽ അടിവാരത്താണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.

Related posts

ക്വാറികളുടെ ദൂരപരിധി: 150 മീറ്റർ കേരളത്തിൽ പ്രായോഗികമല്ലെന്ന് കെഎംജിവിടിസി റിപ്പോർട്ട്.*

Aswathi Kottiyoor

കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മീറ്ററോളം ഒഴുകി; കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥി രക്ഷപ്പെട്ടത് അദ്ഭുതകരമായി

Aswathi Kottiyoor

തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുസ്തക പ്രകാശനവും നടന്നു.

Aswathi Kottiyoor
WordPress Image Lightbox