23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കൾ തെറിച്ച് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ
Uncategorized

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കൾ തെറിച്ച് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ


തിരുവനന്തപുരം: ബാലരാമപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. നാഗർകോവിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ഇടിച്ചാണ് അപകടം സംഭവിച്ചത്. കരകുളം സ്വദേശിയായ അരുൺ (29), പാപ്പനംകോട് സ്വദേശി രമേഷ് (29) എന്നിവർ അത്ഭുതകരമായി വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.

ബൈക്ക് യാത്രികർ തൊട്ടുമുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിന്‍റെ മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ് ബസിന്റെ അടിയിൽപ്പെട്ട ബൈക്ക് യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് നെയ്യാറ്റിൻകര ഫയർഫോഴ്സും, പൊലീസും എത്തിയാണ് ബൈക്ക് യാത്രികരെ ബസ്സിനടിയിൽ നിന്നും പുറത്തെത്തിച്ചത്. ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. രണ്ടാൾക്കും സാരമായ പരിക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Related posts

മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയം ഉദ്ഘാടനം 20ന്, റവന്യൂ ടവര്‍ 24ന് സംഘാടക സമിതി രൂപീകരിച്ചു

Aswathi Kottiyoor

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

മീനങ്ങാടി പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം

Aswathi Kottiyoor
WordPress Image Lightbox