24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
Uncategorized

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ദില്ലി : ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Related posts

പൊലീസിനെ കബളിപ്പിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞത് 3 മാസം; ഒടുവില്‍ അറസ്റ്റ്

Aswathi Kottiyoor

‘വെറുപ്പിന്റെ അസുരശക്തിക്കെതിരെയാണ് കോൺ​ഗ്രസിന്റെ പോരാട്ടം’: രാഹുൽ ​ഗാന്ധി

Aswathi Kottiyoor

NCP യിൽ മന്ത്രിമാറ്റം; എ കെ ശശീന്ദ്രൻ ഒഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

Aswathi Kottiyoor
WordPress Image Lightbox