24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആടുകളെയും പോത്തുകളെയും പന്നികളെയും ബലി നൽകി’; കർണാടക സർക്കാറിനെതിരെ കേരളത്തിൽ യാഗം നടന്നതായി ഡികെ ശിവകുമാര്‍
Uncategorized

ആടുകളെയും പോത്തുകളെയും പന്നികളെയും ബലി നൽകി’; കർണാടക സർക്കാറിനെതിരെ കേരളത്തിൽ യാഗം നടന്നതായി ഡികെ ശിവകുമാര്‍


ബെംഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം. തനിക്കും സിദ്ധരാമയ്യക്കുമെതിരെയാണ് യാഗം നടന്നത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ പറഞ്ഞു. യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ പറഞ്ഞു.

Related posts

സാൻ ഫർണാണ്ടോ മടങ്ങിയാൽ ഉടൻ ‘മറീൻ അസർ’ എത്തും, വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ, പുറംകടലിൽ നങ്കൂരമിട്ടു

Aswathi Kottiyoor

ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു, മഴ തുടരുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

കോഴി ഫാമിനു തീ പിടിച്ചു.

Aswathi Kottiyoor
WordPress Image Lightbox