24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കലക്ടറും എം.പിയും ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു: മികച്ച സംവിധാനമെന്ന് എം.പി
Uncategorized

കലക്ടറും എം.പിയും ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു: മികച്ച സംവിധാനമെന്ന് എം.പി

മട്ടന്നൂർ : നാളെ ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ ഹജ്ജ് ക്യാമ്പ് രാജ്യസഭാ അംഗം ഡോ. ടി. ശിവദാസൻ എം.പി.യും ജില്ലാ കലക്ടർ അരുൺ കെ . വിജയനും സന്ദർശിച്ചു. വലിയ മുന്നൊരുക്കമാണ് ക്യാമ്പിൽ നടന്നിട്ടുള്ളതെന്ന് എം.പി. പറഞ്ഞു. കണ്ണൂർ എയർപോർട്ടിൻ്റെ മുന്നോട്ട് പോക്കിന് ഊർജ മാവുന്നതാണ് ക്യാമ്പും ഭൗതിക സൗകര്യവും. സംഘാടക സമിതിയെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയെയും ഔദ്യോഗിക നേതൃത്വത്തെയും എം പി . അഭിനന്ദിച്ചു. ഔദോഗിക സംവിധാനങ്ങളിൽ നല്ല ജാഗ്രതയും മികവും ഉണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഹാജിമാർക്ക് സുഖകരായ യാത്രാ ആശംസയും കലക്ടർ നേർന്നു. എ.ഡി.എം .നവീൻ ബാബു, സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി അംഗം പി.പി.മുഹമ്മദ്​റാഫി, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, എ .കെ . ജി. ആശുപത്രി പ്രസിഡൻ്റ് പി. പുരുഷോത്തമൻ, ക്യാമ്പ് കൺവീനർമാരായ സി കെ.സുബൈർഹാജി,നിസാർ അതിരകം സ്പെഷ്യൽ ഓഫീസർ യു അബ്ദുൽ കരീം, സെൽ ഓഫീസർ മുഹമ്മദ് നജീബ്, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: അടിക്കുറിപ്പ്: മട്ടന്നൂർ വിമാനതാവളത്തിലെ ഹജ്ജ് ക്യാമ്പ് രാജ്യസഭാ അംഗം ഡോ. ടി. ശിവദാസൻ എം.പി.യും ജില്ലാ കലക്ടർ അരുൺ കെ . വിജയനും സന്ദർശിച്ചപ്പോൾ ‘

Related posts

വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജന്‍സി; കുറ്റം സമ്മതിച്ച് അബിന്‍ രാജ്

Aswathi Kottiyoor

ചക്രവാതച്ചുഴിയിൽപ്പെട്ട് കാലവർഷക്കാറ്റ് ‘അകന്നു’; ദിശമാറാനും ദുർബലമാകാനും സാധ്യത.*

Aswathi Kottiyoor

അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്ന്

Aswathi Kottiyoor
WordPress Image Lightbox