24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലി എവിടെ ? വിഷു ബമ്പർ ഫലം അറിയാന്‍ ചെയ്യേണ്ടത്
Uncategorized

12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലി എവിടെ ? വിഷു ബമ്പർ ഫലം അറിയാന്‍ ചെയ്യേണ്ടത്

തിരുവനന്തപുരം: ഏറെ നാൾ നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഈ വർഷത്തെ വിഷു ബമ്പറിന്റെ ഭാ​ഗ്യ നമ്പറുകൾ കണ്ടെത്തി കഴിഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പരമ്പരകള്‍ക്ക് വീതം നല്‍കും. ആലപ്പുഴയിലെ അനിൽ കുമാർ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ ആയിരിക്കുമോ അതോ വേറെ എവിടെയെങ്കിലും ആയിരിക്കുമോ ഭാ​ഗ്യശാലി എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

എങ്ങനെ ലോട്ടറി ഫലം അറിയാം

Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

Step 2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.
Step 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

Step 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഫലം തത്സമയം അറിയാനാകും.

Related posts

സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശൻ

Aswathi Kottiyoor

ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്നു, വഴക്ക്; വിവാഹമോചനം വേണമെന്ന് യുവതി, പൊലീസിൽ പരാതി

Aswathi Kottiyoor

കോട്ടയത്ത് നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

Aswathi Kottiyoor
WordPress Image Lightbox