24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി, വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും
Uncategorized

വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി, വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.

തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആര്‍ആര്‍ടികള്‍.

Related posts

പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; പിവി അൻവറുമായുള്ള ഒത്തുതീർപ്പെന്ന് സംശയം

Aswathi Kottiyoor

വയനാട് ഉരുൾപൊട്ടൽ: കേന്ദ്രം കൂടുതൽ ഇടപെടണമെന്ന് രാഹുൽ ​ഗാന്ധി

Aswathi Kottiyoor

കാനഡയ്ക്ക് ഇന്ത്യയുടെ തിരിച്ചടി; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി, 5 ദിവസത്തിനകം ഇന്ത്യ വിടണം

Aswathi Kottiyoor
WordPress Image Lightbox